തിരുവനന്തപുരം.അക്രമങ്ങൾക്കും, മയക്കുമരുന്നിനും എതിരെ വിശാല ആലോചനായോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ.. സമൂഹത്തിന്റെ സകല മേഖലകളിലുള്ള ആൾക്കാരെയും ഉൾപ്പെടുത്തിയായിരിക്കും യോഗമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് ഉള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ലഹരി തടയാന്‍ സർക്കാർ കൃത്യമായി ഇടപെട്ടാൽ പ്രതിപക്ഷം പൂർണ്ണപിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു..
സമീപകാലത്തുണ്ടായ അക്രമങ്ങളും കൊലപാതകങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യം.. സന്തോഷത്തോടെ അംഗീകരിക്കുന്നു എന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയും പ്രതിപക്ഷവും പരസ്പരം തർക്കിച്ചു കൊണ്ടായിരുന്നു തുടക്കം.ചെന്നിത്തലയുടെ മിസ്റ്റര്‍ മുഖ്യമന്ത്രീ എന്ന വിളി പതിവുപോലെ പിണറായി വിജയനെ നിലതെറ്റിച്ചെന്നു തോന്നി. മുഖ്യമന്ത്രിയുടെ മറുപടിക്ക് മറുവാക്കുമായി പ്രതിപക്ഷ നേതാവുമെത്തിയതോടെ സംഗതി കൈവിട്ട നിലവന്നു. എന്നാൽ പിന്നാലെ ക്രിയാത്മക ചർച്ചയിലേക്ക് സഭ ചർച്ചകൾ മാറി .. സമീപകാലത്തുണ്ടായ ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ ലഹരിയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തല പറഞ്ഞു.. ലഹരി കടത്ത് തടയാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും പൂർണ്ണ പിന്തുണ എന്ന് പ്രതിപക്ഷ നേതാവ്..
ലഹരി എന്ന ഏക വിഷയത്തിൽ ഊന്നിയായിരുന്നില്ല മുഖ്യമന്ത്രിയുടെ മറുപടി.. കുട്ടികളുടെ ഒറ്റപ്പെടൽ, സിനിമയിലെ സ്വാധീനം, കുട്ടികൾ നേരിടുന്ന അധികമായ പഠന സമ്മർദ്ദം, തുടങ്ങി കാരണങ്ങൾ ഓരോന്നായി മുഖ്യമന്ത്രി വിശദീകരിച്ചു
എട മോനേ എന്നുവിളിക്കുന്ന ഒരു സിനിമ കണ്ട് കുട്ടികൾ റൗഡി ഗ്യാങ്ങിനൊപ്പം പോയെന്ന ഒരു റിപ്പോർട്ട് കണ്ടു. വിദേശത്തുപോലും കുട്ടികളുടെ നിലതെറ്റിയ പോക്ക് വലിയ തലവേദനയായിമാറിയെന്ന് ഉദാഹരിച്ചു.
എതിരഭിപ്രായങ്ങൾ ഉണ്ടായെങ്കിലും ലഹരിക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് പൊതു വികാരം ഭരണ പ്രതിപക്ഷ അംഗങ്ങൾ പങ്കുവച്ചു. ഒന്നിച്ച് നേരിടാമെന്നും വിശാലമായ ആലോചനായോഗം വിളിക്കാമെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു.. പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചതോടെ സഭ നിർത്തിവെക്കണമെന്ന് ഉപക്ഷേപം രമേശ് ചെന്നിത്തല പിൻവലിച്ചു