തിരുവനന്തപുരം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ചരിത്ര നേട്ടം.ഫെബ്രുവരി മാസത്തിലെ ചരക്ക് നീക്കത്തിൽ ഇന്ത്യയിലെ തെക്ക് കിഴക്കൻ മേഖലകളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്‌ഥാനത്ത് എത്തി.ഫെബ്രുവരി മാസം നാല്പത് കപ്പലുകളിൽ നിന്നായി 78833 TEU ചരക്ക് കൈകാര്യം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.ഇതോടെ ലോകത്തിലെ മികച്ച തുറമുഖങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം