ലഹരിക്ക് അടിമയായ ഏട്ടൻ അനിയൻ്റെ തലക്ക് വെട്ടി

Advertisement

കോഴിക്കോട്. താമരശ്ശേരി ചമലിൽ ലഹരിക്ക് അടിമയായ ഏട്ടൻ അനിയൻ്റെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു.അംബേദ്കർ കോളനിയിൽ താമസിക്കുന്ന അഭിനന്ദ്‌ (23)നാണ് തലക്ക് വെട്ടേറ്റത്.ലഹരിക്കടിമയായ സഹോദരനെ ലഹരി മുക്ത കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് വീട്ടിൽ വെച്ച് വെട്ടിയത്.
.ഇയാളുടെ തലയിൽ 6 സ്റ്റിച്ചുകൾ ഇട്ടു. നില ഗുരുതരമല്ല.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകീട്ട് 5- 15 ഓടെയാണ് സംഭവം.ലഹരിക്കടിമയായ സഹോദരനെ ലഹരി മുക്ത കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് വീട്ടിൽ വെച്ച് വെട്ടിയത്.
അംബേദ്കർ കോളനിയിൽ താമസിക്കുന്ന അഭിനന്ദ്‌ നാണ് തലക്ക് വെട്ടേറ്റത്.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തി വെട്ടുകയായിരുന്നു.അഭിനന്ദിനെ വീട്ടുകാർ ഉടൻ താമരശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചു. തലയിൽ 6 സ്റ്റിച്ചുകൾ ഇട്ടു.നില ഗുരുതരമല്ല.ആചാരത്തിൻ്റെ ഭാഗമായി ശൂലവും, വാളും പതിവായി ഗുരുതി തറയിൽ ഉണ്ടാവാറുണ്ട്. പ്രതി ഇത് മനസ്സിലാക്കിയാണ് ക്ഷത്രത്തിൽ നിന്ന് ആരും ഇല്ലാത്ത സമയം നോക്കി വാൾ എടുത്ത് കൊണ്ടു വന്നത്. വാൾ എടുത്ത് കൊണ്ടുപോയതിന് അമ്പലക്കമ്മിറ്റി പോലീസിൽ പരാതി നൽകി.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here