എറണാകുളം സബ് റെജിസ്ട്രർ ഓഫിസിലെ ജീവനക്കാരി കൈക്കൂലി കേസിൽ പിടിയിൽ. ഓഫിസ് അസിസ്റ്റന്റ് ശ്രീജയാണ് പിടിയിലായത്. 1750 രൂപയാണ് കൈക്കൂലിയായി ഇവർ വാങ്ങിയത്. ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യാനെത്തിയ സ്ത്രീയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. ഓഫിസിലെ മറ്റ് ജീവനക്കാർക്ക് കൂടി നല്കാൻ ഈ തുക മതിയാകില്ലെന്ന് പിടിയിലായ ശ്രീജ പരാതിക്കാരിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ വിജിലൻസിന് പരാതി നൽകിയത്. സബ് റെജിസ്ട്രർ ഓഫിസിലെ മറ്റ് ജീവനക്കാർക്ക് കൈക്കൂലിയിൽ പങ്ക് ഉണ്ടോ എന്ന് അന്വഷിക്കുകയാണെന്ന് വിജിലൻസ് എസ്.പി എസ്.ശശിധരൻ വ്യക്തമാക്കി.