വടകര. വില്യാപ്പള്ളിയിൽ പ്ളസ് ടു വിദ്വാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി അനന്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ളസ് ടു
പരീക്ഷ എഴുതി വീട്ടിൽ തിരിച്ചെത്തിയതായിരുന്നു കുട്ടി.വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം നാളെ പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.