കൂടൽ .കലഞ്ഞൂർ പാടത്ത് കൊല്ലപ്പെട്ട വൈഷ്ണയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പോലീസ്. കൊല്ലപ്പെട്ട വിഷ്ണുവും ബൈജുവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കളുടെ മൊഴി.. പ്രതി ബൈജുവിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും..
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കൂടൽ കലഞ്ഞൂർ പാടത്ത് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതി ബൈജുവിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും..പ്രതിയുമായി വിശദമായ തെളിവെടുപ്പും
ചോദ്യം ചെയ്യലും വേണമെന്ന് പോലീസ് പറയുന്നു.. തെളിവ് ശേഖരണത്തിനായി വൈഷ്ണയുടെ മൊബൈൽ ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അതേ സമയം കൊല്ലപ്പെട്ട വിഷ്ണുവും ബൈജുവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കളുടെ മൊഴി.. എന്നാൽ കൊലപാതകം അവിഹിതബന്ധം സംശയിച്ചത് മൂലമെന്ന ബൈജുവിന്റെ മൊഴിയിൽ വിശദമായ പരിശോധന നടത്തും.. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധനാഫലം വന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. വിഷ്ണുവും ബൈജുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്..