ന്യൂഡെല്‍ഹി. മാരക ലഹരിക്കടത്തുകാര്‍ക്കുപോലും അധികൃതര്‍ നല്‍കുന്ന ഇളവുകള്‍ മൂലം ശിക്ഷക്കിടെ പുറത്തുവരുന്നത് അതിശയമായിട്ടുണ്ട്. വന്‍തോതില്‍ ലഹരി കടത്തുന്നത് പിടിച്ചാല്‍ ആള് പിന്നീട് പുറത്തുവരില്ലെന്നാണ് സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നത് എന്നാല്‍ ഇത്തരക്കാര്‍ക്ക് പുറത്തുവരാനും കച്ചവടം തുരാനും എല്ലാ സഹായത്തിനും ഉള്ളില്‍ ആളുണ്ട്.
ഇപ്പോഴിതാ ലഹരിക്കടത്ത് പ്രതിക്ക് അനുകൂല റിപ്പോർട്ടുമായി വിയ്യൂർ ജയിൽ സുപ്രണ്ട് വന്നകഥയാണ് വാര്‍ത്ത.
രാഹുൽ സുഭാഷ് എന്ന പ്രതിക്ക് ജാമ്യം ലഭിക്കാനാണ് സുപ്രിം കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകിയത്.ജയിലിൽ കഞ്ചാവും മൊബൈൽ ഫോണും, ബീഡികളും പിടികൂടിയ ശേഷവും പ്രതി യുടെ സ്വഭാവം തൃപ്തി കരമെന്ന് റിപ്പോർട്ട്.
മാരക മരുന്നായ എംഡി എം എ നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്കാണ് വിയ്യൂർ ജയിൽ സൂപ്രണ്ട് അനുകൂല റിപ്പോർട്ട് നൽകിയത്.MDMA യുടെ വാണിജ്യ അളവ് 10 ഗ്രാം ആണെന്നിരിക്കെ, 3 കിലോ എം ഡി എം എ യുമായാണ് രാഹുൽ സുഭാഷ് എന്ന പ്രതി 2021 ഡിസംബർ 27 ന് കൊച്ചിയിൽ വച്ചാണ് പ്രതി അറസ്റ്റിലാകുന്നത്.ഡൽഹിയിൽ നിന്നും ലഹരിമരുന്ന് ബാംഗ്ലൂർ വഴി കൊച്ചിയിലെത്തിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്.
വിയ്യുർ സെൻട്രൽ ജയിലിൽ റിമന്റിൽ കഴിയവേ പ്രതിയിൽ നിന്നും കഞ്ചാവും, ബീഡികകളും, മൊബൈൽ ഫോണും പിടികൂടി യിരുന്നു.
തുടർന്ന് 2023 ജൂലൈ 18 ന് വിയ്യൂർ പോലീസ്റ്റേഷനിൽ മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇക്കാര്യങ്ങൾ എല്ലാം പരാമർശിക്കുമ്പോഴും , പ്രതിയുടെ സ്വഭാവം തൃപ്തി കരമെന്നാണ്, ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത്.പ്രതിയുടെ ജാമ്യഅപേക്ഷയിൽ സുപ്രിം കോടതി നിർദ്ദേശമനുസരിച്ചു സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ജയിൽ സൂപ്രണ്ട് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.പ്രതിയുടെ ജാമ്യഅപേക്ഷ സുപ്രിം കോടതി നാളെ പരിഗണിക്കും.