വെഞ്ഞാറമൂട്. കൂട്ടക്കൊല കേസ് പ്രതി അഫാനെ മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ നിന്ന് ജയിലിലേക്ക് മാറ്റി. എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഫാനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഫാന് വേണ്ടി നാളെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
മെഡിക്കൽ ബോർഡ് യോഗം ചേർന്ന് അഫാനെ ഡിസ്ചാർജ് ചെയ്തതോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിലെ പ്രത്യേക സെല്ലിൽ നിരീക്ഷണത്തിലായിരുന്നു പ്രതി. എലിവിഷം ആയതുകൊണ്ടാണ് ആരോഗ്യനില മെച്ചപ്പെട്ടിട്ടും ഒരാഴ്ച നിരീക്ഷണത്തിൽ തുടർന്നത്. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇനി പിതൃസഹോദരനെയും ഭാര്യയെയും കൊന്ന കേസിൽ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്. നാളെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അതിന്ശേഷമാകും തെളിവെടുപ്പ് .
അതിനിടെ ഫൊറൻസിക് പരിശോധനക്ക് അയച്ചിരുന്ന അഫാൻറെ മൊബൈൽ ഫോൺ പരിശോധന ഫലം പൊലീസിന് ലഭിച്ചു. പ്രതി ആയുധങ്ങളെ കുറിച്ച് കൊലപാതകത്തിന് മുമ്പ് തെരഞ്ഞിരുന്നതായി കണ്ടെത്തി. ആയുധങ്ങൾ ഉപയോഗിക്കുന്നതിൻറെ ടൂട്ടോറിയൽ വീഡിയോയും കണ്ടിരുന്നു.