കൊച്ചി. കളമശ്ശേരിയിൽ 11 വയസ്സുകാരന്റെ കൈ അച്ഛൻ തല്ലിയൊടിച്ചു.
ജോമട്രി ബോക്സ് കാണാതെ പോയതിന്റെ പേരിലായിരുന്നു സംഭവം.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ
അച്ഛൻറെ പേരിൽ കളമശ്ശേരി പോലീസ് കേസെടുത്തു.കഴിഞ്ഞദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.ബോക്സ് കാണാതായതിന്റെ പേരിൽ വീടിനു പുറത്തു കിടന്ന കവുങ്ങിന്റെ കഷ്ണം കൊണ്ടാണ് കുട്ടിയെ തല്ലിയത്.
കുട്ടിയുടെ തല വെള്ളത്തിൽ മുക്കിപ്പിടിച്ചതായും എഫ്ഐആറിൽ പറയുന്നു. ജുവൈനൽ ജസ്റ്റിസ് ആക്ട്, ബിഎൻസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്