എന്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി. എന്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി നിർദ്ദേശം. 350ലധികം തസ്തികകള്‍ സ്ഥിരപ്പെടുത്താനാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. 60 തസ്തികകള്‍ ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെച്ചതായി എന്‍എസ്എസ് മാനേജ്‌മെന്റ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു.ഇക്കാര്യം കണക്കിലെടുത്താണ് സുപ്രിം കോടതിയുടെ നിർദ്ദേശം.2021 മുതലുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്. കഴിഞ്ഞ നാലുവര്‍ഷമായി എന്‍എസ്എസ് നടത്തിയ നിയമനങ്ങള്‍ ഭിന്നശേഷി തസ്തികയുമായി ബന്ധപ്പെട്ട പ്രശ്നത്തെതുടർന്ന് സ്ഥിരപ്പെടുത്തല്‍ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവോടെ ഈ കാലയളവിൽ നിയമനം നേടിയ അധ്യാപകരുടെ പ്രശ്‌നത്തിന് പരിഹാരമാകും.

Advertisement