കൊച്ചി.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് സി.ഐ.ടി.യു നേതാവ് കെ.എൻ ഗോപിനാഥിന്റെ എറണാകുളം പാതാളത്തെ വീട്ടിലേക്ക് മാർച്ച് നടത്തി ബി.ജെ.പി. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കേഴ്സിന് പിന്തുണയുമായി എത്തിയ സുരേഷ് ഗോപിയെ അധിക്ഷേപിച്ച പ്രസ്താവന വിവാദമായിരുന്നു. ബിജെപി കളമശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. പോലീസ്കാരെ ഗോപിനാഥിന്റെ വസതിക്കുമുന്നിലും പ്രകടന വഴിയിലും കാവൽ നിർത്തി പ്രതിഷേധത്തെ ഉപരോധിക്കുകയായിരുന്നു അധികൃതര്‍ .
Home News Breaking News സുരേഷ് ഗോപിക്കെതിരെ അധിക്ഷേപ പരാമർശം , സിഐടിയു നേതാവ് കെഎൻ ഗോപിനാഥിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി...