വയനാട്. മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്ത്. മൂന്നുദിവസം മുമ്പാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ക്യാമറ ഓൺ ആക്കടാ, മുഖത്ത് അടിക്കെടാ എന്ന് ആക്രോശം. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ പിതാവ് CWC ക്ക് പരാതി നൽകി. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ പനമരം പോലീസ് നിയമ നടപടി സ്വീകരിച്ചു.
വിദ്യാര്‍ഥികളുടെ അക്രമ വാര്‍ത്തകള്‍ നിരന്തരം ഉണ്ടാകുമ്പോഴും ഇതൊന്നും പരിഗണിക്കാതെ സംഘര്‍ഷങ്ങള്‍പെരുകുന്നത് ആശങ്കയാണ്.