2026 ൽ അധികാരം പിടിക്കണം, മിഷൻ കേരള കർമ്മപദ്ധതിക്ക് രൂപം നൽകി എഐസിസി

Advertisement

ന്യൂഡെല്‍ഹി.2026 ൽ അധികാരം പിടിക്കാനുള്ള മിഷൻ കേരള കർമ്മപദ്ധതിക്ക് രൂപം നൽകി എ.ഐ.സി.സി. ഇടതു സർക്കാരിനെതിരായ പ്രചാരണത്തിൽ ശശി തരൂരിനെ ഉപയോഗിക്കണമെന്ന് സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം. നിയമസഭയ്ക്ക് അകത്ത് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ചേർന്ന് മുന്നണിയെ നയിക്കണം. പാർട്ടിയിലെ തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല കെ സുധാകരനെന്ന് എ.ഐ.സി.സി.

തർക്കങ്ങൾ പരിഹരിച്ച് ശശി തരൂരിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നാണ് ഹൈക്കമാൻ്റ് നിർദ്ദേശം. ഇടതുപക്ഷ സർക്കാരിൻ്റെ വ്യവസായ, സാമ്പത്തിക, തൊഴിൽ മേഖലകളിലെ നുണപ്രചരണങ്ങൾ തുറന്നുകാട്ടാൻ തരൂരിനെ ഉപയോഗപ്പെടുത്തണം. കോൺഗ്രസിന്റെ നിക്ഷേപ തൊഴിൽ അനുകൂല നിലപാടുകൾ ഉയർത്തിക്കാട്ടണം. പാർട്ടി നയരൂപീകരണത്തിലും ശശി തരൂർ സജീവമാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശനും, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചു ചേർന്ന് നിയമസഭയ്ക്ക് അകത്ത് മുന്നണിക്ക് നേതൃത്വം നൽകണം. എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടണം. സുപ്രധാന വിഷയങ്ങളിൽ മുതിർന്ന നേതാക്കളുടെ ഇടപെടലും ഉറപ്പുവരുത്തണം. പാർട്ടിയിലെ തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടാക്കേണ്ട ചുമതല കെ സുധാകരനാണ്. മുൻ സംസ്ഥാന അധ്യക്ഷൻ മാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തണം. മത – സാമൂഹിക നേതാക്കളുമായുള്ള ബന്ധം ദൃഢപ്പെടുത്താനും കെ. സുധാകരന് നിർദ്ദേശം നൽകി. യുവ നേതാക്കൾ സമൂഹമാധ്യമങ്ങൾ ലക്ഷ്യമിട്ട് സജീവമാകണം. ഫെയ്സ്ബുക്ക് അല്ലാതെയുള്ള ന്യൂ മീഡിയകളും ഉപയോഗിക്കണം. ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ സജീവമാകണം. സമൂഹമാധ്യമ ക്യാമ്പയിനുകൾ യുവ നേതാക്കൾ എല്ലാം ചേർന്ന് മുന്നോട്ടുകൊണ്ടുപോകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here