കോട്ടയം. കടയുടമയായ സ്ത്രീയെയും മകളെയും വാഹനം ഇടിപ്പിച്ചെന്ന് പരാതി .
തിരുവാറ്റയിൽ ഇന്നലെയായിരുന്നു സംഭവം. കടയ്ക്ക് മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത് .വാഹനത്തിൽ മുന്നിൽ നിന്ന് കടയുടമയെ വാഹനം ഇടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇന്നലെ വൈകുന്നേരം 6:00 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
തിരുവാറ്റയിലെ അമോഗ ഫാഷൻസ് കടയ്ക്കു മുന്നിൽ ഒരു എയ്സ് വാഹനം കൊണ്ടുവന്ന് നിർത്തി.ഇത് മാറ്റി ഇടണമെന്ന് കടയുടെ മേയായ സജിത പറഞ്ഞു .വാഹനം അല്പം പിന്നോട്ട് മാറ്റിയ ഡ്രൈവർ കടയുടമയുമായി തർക്കത്തിൽ ഏർപ്പെട്ടു. അസഭ്യം പറയുകയും മർദ്ദിക്കാൻ കയ്യോങ്ങുകയും ചെയ്തതോടെ പോലീസിനെ വിളിക്കുമെന്ന് സജിത പറഞ്ഞു .
ഇതോടെ ഇയാൾ വാഹനം എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു .ഇത് തടയാനായി ചെന്നപ്പോഴാണ് ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തത്. മുന്നിൽ നിന്ന് സജിതയെയും സമീപത്തുനിന്ന് മകളെയും വാഹനം ഇടിച്ചു .
.നാട്ടുകാർ ഓടിക്കൂടിയത്തോടെയാണ് വാഹനം ഇയാൾ നിർത്തിയത്.സജിതയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട് . ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഡ്രൈവറായ യുവാവ് ആരെന്ന് വ്യക്തമായിട്ടില്ല. കടയുടമയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു