കൊച്ചി. മാർക്കോപോലുള്ള കോൾഡ് ബ്ലഡഡ് സിനിമകൾ പുറത്ത് ഇറങ്ങുമ്പോൾ സെൻസർ ബോർഡ് എന്തുകൊണ്ട് ഇടപെട്ടില്ല എന്ന ചോദ്യമാണ് പൊതുസമൂഹവും ചില സിനിമ താരങ്ങളും ഉന്നയിക്കുന്നത്. വിമർശനങ്ങൾക്കിടയിൽ മാർക്കോ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല എന്ന് സെൻസർ ബോർഡ് റീജിയണൽ ഓഫീസർ ടി നദീം തുഫൈൽ പറഞ്ഞു. ഇനി മാർക്കോ പോലുള്ള സിനിമ നിർമ്മിക്കില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും പ്രതികരിച്ചു.
കേരളത്തിൽ നടന്ന അരും കൊലക്കൾക്ക് പിന്നിൽ സിനിമകളുടെ സ്വാധീനമുണ്ടെന്നാണ് പൊതുസമൂഹവും – രാഷ്ട്രീയ നേതൃത്വം ഉയർത്തുന്ന ആരോപണം. അതിൽ തന്നെ വയലൻസ് കൊണ്ട് ആഘോഷിക്കപ്പെട്ട
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്കാണ്
രൂക്ഷ വിമർശനം. സെൻസർ ബോർഡ് ഉറങ്ങുകയാണോ എന്നായിരുന്നു നടി രഞ്ജിനിയുടെ ചോദ്യം.
ചോരകൊണ്ട് അട്ടഹാസിക്കുന്ന നയകന്മാരെ പിടിച്ചുകെട്ടാൻ സെൻസർബോര്ഡിന്
പറ്റുന്നില്ല. വിമർശനങ്ങൾ ഒടുവിലാണ് തിരുവനന്തപുരം റീജണൽ സെൻസർ
ബോർഡ് ഉറക്കമെഴുന്നേറ്റത്. മാർക്കോ ടിവിയിൽ പ്രദർശിപ്പിക്കുന്നതിനെ വിലക്കുമെന്ന് സെൻസർ ബോർഡ് റീജിയണൽ ഓഫീസർ ടി നദീം തുഫൈൽ പറഞ്ഞു.
ചിത്രം ഇറങ്ങുന്നതിന് മുൻപ് വിലക്കണമെന്നായിരുന്നു ഉയരുന്ന
വിമർശനം. ഇതിനിടയിൽ മാർ്ക്കോക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് രംഗത്ത് എത്തി.
സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തില്ലെന്നായിരുന്നു ഫെഫ്ക്ക ഡയറക്ടർ യൂണിയന്റെ നിലപാട്. അതേ നിലപാട് തന്നെയാണ് ഇന്ന് ഫിലിം ചേമ്പറും കൈക്കൊണ്ടത്. സെൻസർ ബോർഡ് സെൻസർ ചെയ്തു നൽകുന്ന ചിത്രങ്ങൾ തിയറ്ററിൽ പ്രദർശിപ്പിക്കുക സ്വാഭാവികം എന്നും ഫിലിം ചേംബർ പ്രതിനിധികൾ പറഞ്ഞു. വയലൻസ് സിനിമകൾക്ക് കടിഞ്ഞാൺ ഇട്ടാൽ അരുംകൊലകളും, ലഹരിഉപയോഗവും അവസാനിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.