കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാനയെ മയക്ക് വെടിവെച്ചു.ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ നൽകി.ഡോ.അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടിവെച്ചത്. വയനാട്ടിലേക്ക് മാറ്റി ചികിത്സ നൽകും.
കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളായ
ഈന്തന്‍ങ്കരി, എടപ്പുഴ, കൂമന്‍തോട് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ജനവാസമേഖലയില്‍ ഉള്ള കാട്ടാനയുടെ കാലുകൾ വടം ഉപയോഗിച്ച് കെട്ടി. ആനയുടെ വായുടെ ഭാഗത്ത് പരിക്കുണ്ട്. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലാണ് ആനയെ വാഹനത്തിൽ കയറ്റിയത്.