കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആന ഇടഞ്ഞു. ആറാട്ട് എഴുന്നെള്ളത്തിനായ് ആനയെ കുളിപ്പിക്കുമ്പോഴായിരുന്നു ഇടഞ്ഞത്. 5.30തോടെയാണ് സംഭവം. പ്രകോപിതനായ ആന മൂന്ന് കാറുകളും രണ്ട് ബൈക്കുകളും തകർത്തു. മതിലും തകർത്തിട്ടുണ്ട്.ആനയെ തളയ്ക്കാൻ ശ്രമം നടക്കുകയാണ്. ക്ഷേത്ര കോമ്പൗണ്ടിന് പുറത്തേക്ക് ആനവരാത്തതിനാലാണ് മറ്റ് അത്യാഹിതമില്ലാത്തത്.സംസ്ഥാന പാതയോട് ചേർന്ന ഭാഗത്താണ് ക്ഷേത്രം ഉള്ളത്.