കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനായി കൊണ്ടുവന്നപ്പോൾ ഇടഞ്ഞ കൂട്ടോളി മഹാദേവൻ എന്ന ആനയെ തളച്ചു.ആന ഇപ്പോൾ ശാന്തനാണ്. രണ്ട് മണിക്കുറിലേറെ നീണ്ട ഭഗീരഥ ശ്രമത്തിലാണ് ആനയെ തളയ്ക്കാനായത്. ആറാട്ട് എഴുന്നെള്ളത്തിനായ് ആനയെ കുളിപ്പിക്കുമ്പോഴായിരുന്നു ഇടഞ്ഞത്. 5.30തോടെയാണ് സംഭവം. പ്രകോപിതനായ ആന മൂന്ന് കാറുകളും രണ്ട് ബൈക്കുകളും തകർത്തു. മതിലും തകർത്തിട്ടുണ്ട് .ക്ഷേത്ര കോമ്പൗണ്ടിന് പുറത്തേക്ക് ആനവരാത്തതിനാലാണ് മറ്റ് അത്യാഹിതമില്ലാത്തത്
ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന കൂട്ടോളി മഹാദേവൻ എന്ന ആനയാണ് ആക്രമാസക്തനായത്.
എലിഫൻ്റ് സ്ക്വോട് എത്തി.പുറംകാലിൽ ഇട്ടിരുന്ന കുരുക്ക് പൊട്ടിച്ച് ആന ക്ഷേത്ര പരിസരത്ത് ഓടി സംസ്ഥാന പാതയ്ക്ക് തൊട്ടടുത്ത് വരെ എത്തി. തളയ്ക്കാൻ ശ്രമിക്കുന്നപാപ്പാൻമാരേ എല്ലാം ആന ഓടിച്ചു. കൂച്ച് വിലങ്ങ് ഇട്ടിരുന്നു. ആനയെ കൊണ്ട് വന്ന ലോറി ഉൾപ്പെടെ തകർക്കാൻ ശ്രമിച്ചു. ആനയുടെ കാലിൽ രണ്ടാമത് ഇട്ട കുരുക്ക് ഹൈമാസ്റ്റ് ലൈറ്റിൽ കെട്ടിയെങ്കിലും പൊട്ടിച്ച് മുന്നോട്ട് ഓടിയ ആനയെ വടം കൊണ്ട് തെങ്ങിൽ കെട്ടിയെങ്കിലും അതും പൊട്ടിച്ചു.പിന്നീട് ക്ഷേത്രത്തിൻ്റെ നടുമുറ്റത്ത് ആന എത്തി. പിൻ കാലിൽ മുറിവ് പറ്റിയിട്ടുണ്ട്.