സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്. നാല് വർഷത്തിൽ 6781 കുട്ടികൾ വിമുക്തിയിൽ മാത്രം ചികിത്സ തേടി.

മയക്കുമരുന്നിൽ നിന്ന് മുക്തി നേടാൻ ചികിത്സയ്ക്കെത്തുന്ന കുട്ടികളുടെ എണ്ണം ഒരോ വർഷവും ഇരട്ടിയാവുകയാണ്.. എക്സൈസ് 2018 ലാണ് ഡി അഡിക്ഷൻ ചികിത്സയ്ക്കായി വിമുക്തി കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.. 2021 മുതൽ 18 വയസിന് താഴെയുള്ളവർക്കും ചികിത്സ നൽകി തുടങ്ങി. ആദ്യ വർഷം 681 കുട്ടികൾക്ക് ചികിത്സ നൽകി.

2022 ൽ 1238 ഉം 23 ൽ 1982 കുട്ടികളെയും ചികിത്സിച്ചു. 2024 ആയപ്പോഴേയ്ക്കും വിമുക്തിയിൽ ചികിത്സ തേടിയ കുട്ടികളടെ എണ്ണം 2880 ആയി ഉയർന്നു. 2021 ന് ശേഷം നാല് വർഷത്തിൽ ആകെ 6781 കുട്ടികളാണ് വിമുക്തിയിൽ ചികിത്സ തേടിയത്.. ഈ കണക്കുകൾ എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തിയിൽ ചികിത്സയ്ക്ക് എത്തിയവരാണ്. എന്നാൽ സ്വകാര്യ ആശുപത്രികളുടെയും ഡി അഡിക്ഷൻ സെൻററുകൾടെയും കണക്കുകൂടി വന്നാൽ പട്ടിക ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here