തിരുവനന്തപുരം.ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് കവി കെ സച്ചിദാനന്ദൻ ‘
ആശാവർക്കർമാരുടെ സമരം ന്യായം. ആശാവർക്കേഴ്സ് തുടങ്ങിയത് ഒരു തരം അസിസ്റ്റൻസ് പോലെയാണ്.പിന്നീട് അവർക്ക് ഒരുപാട് ചുമതലകൾ -ജോലികൾ – കൂട്ടിയിട്ടുണ്ട്.അതിനനുസരിച്ച് ഉള്ള വേതനം അവർക്ക് വെറും നീതിയാണ്.അത് ആരു ചോദിച്ചാലും എസ് യു സി ഐയാവട്ടെ, കോൺഗ്രസ്സാവട്ടെ, മറ്റ് പാർട്ടികളോ യൂണിയനുകളോ ആവട്ടെ, ആരു ചോദിച്ചാലും അതിലൊരു വെറും നീതിയുണ്ടെന്ന് സച്ചിദാനന്ദൻ
ആദ്യം തുടങ്ങിയപോലെയല്ല ആശാവർക്കർമാരുടെ ഇന്നത്തെ ഡ്യൂട്ടി.ഒരുപാട് ജോലിയുണ്ട്.അതുകൊണ്ടു മാത്രം കഴിയുന്ന ആളുകളുണ്ട്.അവർക്ക് അവകാശപ്പെട്ടത് കൊടുക്കുക എന്നുള്ളത് അവരുടെ കൂടെ നിൽക്കുന്നു എന്നവകാശപ്പെടുന്ന ഒരു പാർട്ടിയുടെ അല്ലെങ്കിൽ ഗവണ്മെന്റിന്റെ പ്രധാനപ്പെട്ട ചുമതലയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. സര്‍ക്കാരിനെതിരെന്ന് കരുതി താന്‍ അതിനെഒന്നുംഭയപ്പെടുന്നില്ല. ആദ്യം തന്നെ താന്‍ ഇത്തരം നിലപാടുകള്‍ ,സ്വീകരിച്ച ആളാണ്.