കൊച്ചി: 10 വയസ്സുകാരിയായ സഹോദരിക്ക് എംഡി എം എ നൽകി 12 കാരനായ സഹോദരൻ.
ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും മൂന്നുലക്ഷം രൂപ മോഷ്ടിച്ചതായും കണ്ടെത്തി.
വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി സൈക്കിളിൽ പോയിരുന്നത്.
വിവരമറിഞ്ഞതോടെ കുട്ടി വീട്ടുകാരെ ആക്രമിച്ചു.
കുട്ടിയെ ഡി അഡിക്ഷൻ സെൻററിൽ പ്രവേശിപ്പിച്ചു.വിവരം അറിഞ്ഞിട്ടും സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകാതെ എളമക്കര പോലീസ് മറച്ചുവെച്ചതായും വിമർശനമുണ്ട്.
തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കി.
വീട്ടുകാരെ പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കുട്ടി എത്തിച്ചേർന്നു.