എസ് എഫ് ഐക്കെതിരെ കവിതയിലൂടെ പരിഹാസവുമായി മുൻ മന്ത്രി ജി സുധാകരൻ; കവിത എസ് എഫ് ഐ യെ ഉദ്ദേശിച്ചല്ലന്ന് വിശദീകരണം

Advertisement

ആലപ്പുഴ:
എസ്എഫ്ഐക്കെതിരെ പരിഹാസവുമായി ജി. സുധാകരന്റെ കവിത.
യുവതയിലെ കുന്തവും കുടചക്രവും എന്ന പേരിലാണ് കവിത.

എസ് എഫ് ഐ കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നു,

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവർ

കള്ളത്തരം കാണിക്കുന്നവർ കൊടിപിടിക്കുന്നു

രക്ത സാക്ഷി കുടുംബത്തെ വേദനിപ്പിക്കുന്നു എന്നിങ്ങനെ പോകുന്ന കവിതയിൽ മന്ത്രി
സജി ചെറിയാനെയും കുറ്റപ്പെടുത്തുന്നുണ്ട്.

“കുന്തവും കൊടചക്ര വ്യൂഹവും ” ഇവരെ നയിക്കുന്നു

ദുഷ് പ്രഭുക്കൾ വാഴുന്ന കാലം

പുന്നപ്ര വയലാർ നായകർ ക്ഷമിക്കില്ല …….എന്നിങ്ങനെ നീളുന്നു കവിതയിലെ വരികൾ.

എന്നാൽ എസ്എഫ്ഐക്കെതിരെ കവിത എഴുതിയിട്ടില്ലെന്ന് ജി സുധാകരൻ. എസ്എഫ്ഐയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണ് താൻ പറഞ്ഞതെന്ന് ജി സുധാകരന്റെ വിശദീകരണം. പ്രസ്ഥാനത്തിൽ ആദർശം ഇല്ലാത്തവർ കടന്നു കൂടി. വിദ്യാർഥി പ്രസ്ഥാനത്തെ മാത്രമല്ല ഉദ്ദേശിച്ചത്, വിപ്ലവ പ്രസ്ഥാനത്തെക്കൂടിയാണ് ഉദ്ദേശിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.

രക്തസാക്ഷി കുടുംബത്തിന് വേദനയുണ്ടാക്കുന്നതിനെ കുറിച്ച് കവിതയിൽ പറഞ്ഞു. പുന്നപ്രയുടെയും വയലാറിന്റെയും നാട്ടിൽ വിപരീതമായ പ്രവർത്തനം നടത്താൻ പാടില്ല. പ്രത്യയശാസ്ത്രനിബദ്ധവും രാഷ്ട്രീയമായ ഉന്നതി ലക്ഷ്യമാക്കുന്നതും ആദർശഭരിതമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരായ ചിലർ എസ്എഫ്ഐയിൽ കയറി പ്രവർത്തിക്കുന്നുവെന്ന് ജി സുധാകരൻ പറയുന്നു. പ്രത്യയശാസ്ത്ര ബോധം ഇല്ലാത്തവർ കടന്നുകൂടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്നെക്കുറിച്ച് പറഞ്ഞത് മർക്കട മുഷ്ടിചുരട്ടിയ നേതാവ് എന്നാണ്. അയാൾ ഇന്ന് എസ്എഫ്ഐയുടെ നേതാവാണ്. എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ആകാൻ കഴിയാത്തതിൽ നിരാശയായിരിക്കാം തന്നെ പറ്റി പറയാൻ കാരണമെന്ന് ജി സുധാകരൻ പറഞ്ഞു. ഇങ്ങനെയുള്ളവർക്ക് പാർട്ടി താക്കീത് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐയിലെ ചിലർ ഇപ്പോഴും രാഷ്ട്രീയ ക്രിമിനലുകൾ ആകുന്നുവെന്ന് ജി സുധാകരൻ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here