മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഒന്‍പതാണ്ട്…

Advertisement

മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഒന്‍പത് വയസ്. മണ്ണില്‍ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരന്‍ ഇന്നും ജനഹൃദയങ്ങളില്‍ മരണമില്ലാതെ തുടരുന്നു. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരനായി മണി ജീവിച്ചു. മലയാള സിനിമയിലെ ഓള്‍ റൗണ്ടര്‍. അഭിനയം മുതല്‍ ആലാപനം വരെയും സംഗീത സംവിധാനം മുതല്‍ എഴുത്ത് വരെയും കലാഭവന്‍ മണിക്ക് വഴങ്ങി.
മണിക്ക് ഓര്‍മപ്പൂക്കള്‍ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയും മണിയുടെ ഓര്‍മകളില്‍ പങ്കുചേര്‍ന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here