ന്യൂഡെല്‍ഹി.രാജ്യവിരുദ്ധ – ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചെന്ന കേസിൽ രാജ്യവ്യാപകമായി എസ്ഡിപിഐ ഓഫീസുകളിൽ ഇഡി റെയ്ഡ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റെയ്ഡ് നടക്കുകയാണ്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിനു പിന്നാലെയാണ് രാജ്യവ്യാപക റെയ്ഡ്.
കേരളത്തിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി ഉൾപ്പെടെ 12 സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് ഇഡി റെയ്ഡ്. കേന്ദ്രസേനയുടെ സഹായത്തോടെ പുലർച്ചെയാണ് പരിശോധനകൾ ആരംഭിച്ചത്. പിഎഫ്ഐ കേഡർമാർ സ്വരൂപിക്കുന്ന പണം
എസ്ഡിപിഐയിലൂടെ റുട്ട്മാറ്റാന്‍ ശ്രമിച്ചുവെന്ന് ഇഡി ആരോപിക്കുന്നു.
ഹവാലയടക്കമുള്ള മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഇന്ത്യയിലേക്ക് എത്തിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു.
ഹജ്ജ് തീര്‍ത്ഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകള്‍ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തിയതായും ഇഡി വ്യക്തമാക്കുന്നു.
അതേസമയം എസ്ഡിപിഐയുടെ സാമ്പത്തിക ബുദ്ധി കേന്ദ്രം കഴിഞ്ഞദിവസം അറസ്റ്റിലായ ദേശീയ അധ്യക്ഷൻ എം കെ ഫൈസി തന്നെയെന്ന് ഇ ഡി ഉറപ്പിക്കുന്നു.
എം കെ ഫൈസിയുടെ അറിവോടെയാണ് സംഘടനയുടെ സാമ്പത്തിക ഇപാടുകള്‍ നടന്നതെന്നും ഇ ഡി കൂട്ടിച്ചേർത്തു.
Home News Breaking News ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചു?,എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക ഇഡി റെയ്ഡ്