കൊല്ലം. നവ ഫാസിസം ആണ് മോഡി സർക്കാർ പ്രകടിപ്പിക്കുന്നത് എന്നും മോഡി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാർ ആണെന്നും സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്.
കൊല്ലത്തു സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘടന പ്രസംഗത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമർശനം. സിപിഐഎം നു ആര്‍ർഎസ്എസ്, ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ട്രബ്നെ വിമർശിച്ചാണ് പ്രകാശ് കാരാട്ട് രാഷ്ട്രീയം പറഞ്ഞു തുടങ്ങിയത്. അമേരിക്കയെ കൂടുതൽ സാമ്രാജ്യത്വ പാതയിലേക്ക് കൊണ്ട് പോയി തൊഴിലാളി വിരുദ്ധ നിലപാട് ശക്തമാക്കുകയാണ് ട്രമ്പ് എന്ന് പറഞ്ഞു മോഡി ട്രമ്പ് ബാന്തവത്തിലേക്ക് കടന്നു. മോഡി ഇന്ത്യയുടെ ഇന്നോളം ഇല്ല വിദേശ ബന്ധം മാറ്റി മറച്ചു. പലസ്‌തീൻ ജനതയ്ക്ക് ഒപ്പം നിൽക്കാതെ ഇസ്രയലിനു ആയുധം നൽകി. നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണ് മോഡി സർക്കാർ. ക്ലാസിക്കൽ ഫസിസത്തിൽ നിന്നും മാറി നവ ഫാസിസം ഹിന്ദുത്വ കോർപ്പറേറ്റ് താല്പര്യങ്ങളോടൊപ്പം ചേരുകയാണ്.
മോഡി സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടപ്പാക്കുന്നത് ഫെഡറൽ സംവിധാനം തകർക്കാൻ ആണ്. ഇതിനു എതിരായ ബദൽ ആണ് കേരളത്തിലെ പിണറായി സർക്കാർ.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കാരാട്ട് ശക്തമായി വിമർശിച്ചു. പാർട്ടി കരട് രാഷ്ട്രീയ രേഖയിലെ നവ ഫാസിസ പ്രയോഗത്തിനു എതിരെ കാര്യങ്ങൾ മനസിലാക്കാതെയാണ് വിഡി സതീശൻ പ്രതികരിക്കുന്നത്. ബിജെപി ക്കു എതിരെ ഒന്നും ചെയ്യാതെ കോൺഗ്രസ് നേതാക്കൾ സിപിഐഎം നെതീരെ പ്രചരണം നടത്തുന്നതെന്നും പ്രകാശ് കാരാട്ട്
കേരളത്തിലെ പാർട്ടി വിഭഗീയത ഇല്ലതായി ഒറ്റകെട്ടായതിലെ സന്തോഷവും പ്രകാശ് കാരാട്ട് പ്രകടിപ്പിച്ചു.