കോട്ടയം. ഏറ്റുമാനൂരിൽ കുട്ടികളുമായി ആത്മഹത്യ ചെയ്ത ഷൈനി എന്ന വീട്ടമ്മ അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം. ഇത് തെളിയിക്കുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നു ഷൈനി സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത് അതേസമയം അറസ്റ്റിലായ പ്രതി നോബി ലൂക്കോസിന് റിമാൻഡ് ചെയ്തു
മരിക്കുന്നതിനു ഒമ്പതുമാസം മുൻപാണ് ഭർത്താവിൻറെ പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് ഷൈനി മക്കളെയും കൂട്ടി എത്തിയത് ഇതിനുശേഷം പല സ്ഥലങ്ങളിലും ജോലിക്ക് വേണ്ടി ശ്രമിച്ചു നഴ്സായതിനാൽ വിദേശത്തേക്ക് പോകാനും ഷൈനി ആലോചിക്കുന്നുണ്ടായിരുന്നു എന്നാൽ 12 വർഷം ജോലി ചെയ്യാതിരുന്നതിനാൽ പലയിടങ്ങളിലും അവസരം നിഷേധിക്കപ്പെട്ടു ഇക്കാര്യങ്ങളാണ് സുഹൃത്തനയിച്ച ഓഡിയോ സന്ദേശത്തിൽ ആദ്യം ഉള്ളത്
ടെലി – ബൈറ്റ്
ഭർത്താവിനെ കുറിച്ചുള്ള കാര്യങ്ങളും ഓഡിയോയിൽ സൂചിപ്പിക്കുന്നുണ്ട് വിവാഹമോചനത്തിനു കോടതിയിൽ കേസ് നടക്കുന്നുണ്ടായിരുന്നു എന്നാൽ കേസിന് ഹാജരാകാൻ ഭർത്താവ് നോബി തയ്യാറായില്ല പലതവണ നോട്ടീസ് നൽകിയിട്ടും ഇത് വാങ്ങിയില്ലെന്നും ഓഡിയോ സന്ദേശത്തിൽ ഉണ്ട് മക്കളെ ഹോസ്റ്റലിൽ നിർത്തിയിട്ട് ജോലിക്ക് പോകണം എന്നുപോലും പറയുന്നത് ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്
. ഈ രണ്ടു കാര്യങ്ങളിലും ഷൈനി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് ബന്ധുക്കളും പറയുന്നത്. അതേസമയം ഇന്നലെ അറസ്റ്റിലായ ഭർത്താവ് നോബി ലുക്കൂസിനെ റിമാൻഡ് ചെയ്തു ഏറ്റുമാനൂർ ബജറ്റ് കോടതിയാണ് ചെയ്തത് പ്രതിയെ കോട്ടയം ജില്ലയിലേക്ക് മാറ്റി