കണ്ണൂർ. നാറാത്ത് ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ. ഷഹീൻ യൂസഫ്, മുഹമ്മദ് സിജാഹ എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 17 ഗ്രാം മെത്താഫെറ്റമൈൻ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് പിടികൂടിയത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു