കോഴിക്കോട്. കോടഞ്ചേരിയിൽ 75 കാരിയെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഇന്നും തുടരും. ഇന്നേക്ക് 7 ദിവസമായി മംഗലം വീട്ടിൽ ജാനുവിനെ കാണാതായിട്ട്. ഇന്നലെ നടത്തിയ തെരച്ചലിൽ വയോധിക ധരിച്ച വസ്ത്രം കാട്ടിൽ നിന്നും കണ്ടെത്തി.വലിയ കൊല്ലി പൊട്ടൻകോട് പള്ളിക്കുന്നേൽ മലയിലാണ് തിരച്ചിൽ നടത്തുന്നത്.
കോടഞ്ചേരി പോലീസ്,കോടഞ്ചേരിയിലെ ടാസ്ക് ഫോഴ്സ്,എൻറെ മുക്കം സന്നദ്ധ സേന അടക്കമുള്ള വിവിധ ആളുടെ നേതൃത്വത്തിൽ നാളെയും തെരച്ചിൽ തുടരും.ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടക്കും