താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് സ്ഥിരീകരണം. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർക്ക് ഒപ്പം ഒരു യുവാവ് കൂടിയുണ്ട്. കുട്ടികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പരിചയപ്പെട്ടതെന്നാണ് യുവാവ് അക്ബർ റഹീം പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികളെ യുവാവ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പ്ലാൻ മനസ്സിലാക്കിയതോടെ റഹീം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകൾ എടുത്തു നൽകിയത് കുട്ടികളാണ്. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ റഹീം തിരിച്ചുവരാൻ ഒരുങ്ങി. പൊലീസ് നിർദ്ദേശ പ്രകാരം നിലവിൽ ഇയാൾ മുംബൈയിൽ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.