മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ നിന്ന് കണ്ടെത്തി. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെയർ ഹോമിലേക്ക് മാറ്റും.
ഡോണാവാലയിൽ നിന്ന് പുലർച്ചെ 1.45നാണ് റെയിൽവേ പോലീസ് കുട്ടികളെ കണ്ടെത്തിയത്.
താനൂരിൽ നിന്ന് പോലീസ് എത്തിയ ശേഷം കുട്ടികളെ കേരളത്തിലേക്ക് കൊണ്ട് വരും.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ ട്രെയിൻ മാർഗമാണ് മുംബൈയിലേക്ക് പോയത്. കുട്ടികള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 11 മണിയോടെ പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെനിന്ന് ട്രെയിൻ മാർഗ്ഗം മുംബൈ സിഎസ്ടി യില്‍ എത്തിയെന്നാണ് വിവരം. സമീപമുള്ള സലൂണില്‍ പെണ്‍കുട്ടികള്‍ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മുംബൈ മലയാളി അസോസിയേഷന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചത്.