വാർത്താനോട്ടം

Advertisement

2025 മാർച്ച് 07 വെള്ളി

BREAKING NEWS

👉 മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ നിന്ന് കണ്ടെത്തി.

👉താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെയർ ഹോമിലേക്ക് മാറ്റും.

👉ഡോണാവാലയിൽ നിന്ന് പുലർച്ചെ 1.45നാണ് റെയിൽവേ പോലീസ് കുട്ടികളെ കണ്ടെത്തിയത്.

👉താനൂരിൽ നിന്ന് പോലീസ് എത്തിയ ശേഷം കുട്ടികളെ കേരളത്തിലേക്ക് കൊണ്ട് വരും.

👉സി പി എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് 3.5 ലക്ഷം രൂപ പിഴയടയ്ക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിയ്ക്ക് കൊല്ലം കോർപ്പറേഷൻ നോട്ടീസ് നൽകി.

👉 പി വി അൻവറിൻ്റെ ആരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട എസ് പി സുജിത്ത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.

👉തൃശ്ശരിൽ വാഹനാപകടത്തിൽ 46 പിതാവും 11 കാരിമകളും മരിച്ചു.2 പേർക്ക് പരിക്ക്.

👉 പൊതുമേഖലയിൽ നയം മാറ്റത്തിനൊരുങ്ങി സി പി എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിൽ പരാമർശം.

👉 താമരശ്ശേരി ഷഹബാസ് കൊലപാതകം, അക്രമത്തിന് ആഹ്വാനം ചെയ്തവരും കുടുങ്ങും.

🌴 കേരളീയം 🌴

🙏 ഫ്ലക്സ് ബോര്‍ഡും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

🙏 കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പമ്പ് അപേക്ഷകന്‍ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂര്‍ ജയ് സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് വിജിലന്‍സ് ഡയറക്ടറേറ്റ് നല്‍കിയ മറുപടി.

🙏 സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി .സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണെന്നും നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

🙏 കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി. വില്‍പനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

🙏 കോട്ടയം മേവടയില്‍ കൈതച്ചക്ക തോട്ടത്തില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചില്‍ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തില്‍ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബര്‍ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്.

🙏 ഏറ്റുമാനൂരില്‍ ട്രെയിന് മുന്നില്‍ ചാടി അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസ് റിമാന്‍ഡില്‍. ഏറ്റുമാനൂര്‍ കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും.ഭര്‍ത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് നീങ്ങിയതും.

🙏 മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 10,430 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. 300 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിക്കൊണ്ട് വന്നത്.

🙏 പാനൂര്‍ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലകളില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

🙏 ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി അറുപത് ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മന്‍ (67) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

🇳🇪 ദേശീയം 🇳🇪

🙏 ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോകനായകിയുടെ കാമുകനായ അബ്ദുല്‍ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുല്‍ത്താന (22), ആര്‍.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി.

🙏 കര്‍ണാടകയില്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷമാണ് സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളുടെ ചോദ്യപേപ്പര്‍ യൂട്യൂബില്‍ കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

🙏 50,000 യുവാക്കള്‍ക്ക് ഉടന്‍ ജോലി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി മൂന്ന് വര്‍ഷത്തിനിടെ 51,000 ജോലികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.763 പേര്‍ക്കുള്ള നിയമന കത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഭഗവന്ത് മന്‍.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു.

🙏 ചില രാജ്യക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനേയും പാകിസ്ഥാനെയും നിരോധനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നിരോധിത രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക മാര്‍ച്ച് 12-ഓടെ പുറത്തിറങ്ങുമെന്നാണ് സൂചന.

🙏 സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സിന്റെ ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായ അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ പറന്നിറങ്ങി.
യു.എസ്സില്‍ നിന്നുള്ള മൂന്നാമത് സ്വകാര്യ ലാന്‍ഡറായ അഥീന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here