കൊല്ലം. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ച ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ ഗ്രൂപ്പ് ചർച്ച പൂർത്തിയായിരുന്നു. ആകെ അഞ്ചര മണിക്കൂർ ചർച്ചയാണ് റിപ്പോർട്ടിന്മേൽ നിശ്ചയിച്ചിരിക്കുന്നത്.
സർക്കാരിൻറെ പ്രവർത്തനങ്ങളെ സംബന്ധിച്ചും സംഘടനാപരമായ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതു ചർച്ചയിൽ അഭിപ്രായങ്ങളും വിമർശനങ്ങളും ഉയരും . സർക്കാരിന് നല്ല സർട്ടിഫിക്കറ്റ് നൽകാൻ ജില്ലകളിൽ നിന്ന് സംസാരിക്കുന്ന പ്രതിനിധികൾ തയ്യാറാകുമോ എന്നതാണ് അറിയാനുള്ളത്.