തിരുവനന്തപുരം. ബിജെപിയുടേത് ഫാസിസ്റ്റ് നിലപാട് അല്ല നവഫാസിസ്റ്റ് നിലപാടാണെന്ന പുതിയ വ്യാഖ്യാനവുമായി സിപിഐഎം എത്തിയിരിക്കുന്നു വെന്നും ഇത് മാർക്സിസ്റ്റ് പാർട്ടി കൂടുതൽ ഫാസിസ്റ്റ് ലൈനിലേക്ക് വന്നിരിക്കുന്നുവെന്നതിന് തെലിവാണെന്നും വിഎം സുധീരന്‍ പറഞ്ഞു. യഥാർത്ഥത്തിൽ ഇത് ആത്മ വഞ്ചന. മാർക്സിസ്റ്റ് പാർട്ടിയിലെ അണികളെ ക്രൂരമായി കബളിപ്പിക്കുന്ന നിലപാട്
മാർക്സിസ്റ്റ് പാർട്ടി കൂടുതൽ ഫാസിസ്റ്റ് ലൈനിലേക്ക് വന്നിരിക്കുന്നു. ബിജെപിയും സിപിഐഎമ്മും തമ്മിൽ ആശയപരമായുള്ള അകലം കുറഞ്ഞിരിക്കുന്നു. സി പി ഐ എം നവ മുതലാളിത്തത്തിൻ്റെ പാതയിലേക്ക്. ആശമാർ എത്ര നാളായി സമരം നടത്തുന്നു
കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാത്തവരാണ് അവർഅവരുടെ സമരം അടിച്ചമർത്താൻ സർക്കാർ കുൽസിത ശ്രമങ്ങൾ നടത്തുന്നു.
ഇതാണോ പ്രകാശ് കാരാട്ട് വിഭാവനം ചെയ്യുന്ന മാതൃകാ ഭരണം. ജനദ്രോഹ ഭരണമാണ് പിണറായി സർക്കാർ നടത്തുന്നത്. കേരളം മുഴുവൻ ലഹരി വ്യാപനം നടത്തുകയാണ് പിണറായി സർക്കാർ. കേരളത്തിൽ എവിടെ നോക്കിയാലും മദ്യശാലകൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒറ്റു കൊടുത്ത പാരമ്പര്യമാണ് സി പി ഐ എമ്മിനുളളത്