കൊല്ലം. സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് തല്ലും തലോടലുമായി സിപിഐഎം പ്രവർത്തന റിപ്പോർട്ട്. ഡോ. ടി എം തോമസ് ഐസക്കും എം.സ്വരാജും അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇ പി ജയരാജനേയും സജി ചെറിയാനേയും വിമർശിക്കുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുമുണ്ട്.
.
സെക്രട്ടേറിയറ്റംഗങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഭാഗത്താണ് തോമസ് ഐസക്കിനും എം.സ്വരാജിനുമുള്ള നിർദേശം. അവൈലബിൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ കൂടുതൽ ശ്രദ്ധിക്കണം. പി എ മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്ന് റിപ്പോർട്ട് പറയുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് കാരണം. കെ കെ ശൈലജയും പി കെ ശ്രീമതിയും എ.കെ ബാലനും ടിപി രാമകൃഷ്ണനും പാർട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മികച്ച പ്രവർത്തനാണ് കെ.എൻ ബാലഗോപാലന്റേത്. ഇ.പി.ജയരാജൻ ഇടക്കാലത്ത് പ്രവർത്തനങ്ങളിൽ സജീമായിരുന്നില്ല. തുടർന്ന് എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു മാറ്റി. സമ്മേളന ഘട്ടത്തിൽ സജീവമായി രംഗത്തുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സജി ചെറിയാൻ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ പാർട്ടിയെ പ്രതിനിധീകരിക്കുന്നു എന്നു മറക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയ ഫാൻസിനെ കൂട്ടാൻ മാത്രമാകരുതെന്നാണ് സംസ്ഥാന സമിതിയംഗങ്ങൾ വരെയുള്ളവരോടുള്ള റിപ്പോർട്ടിലെ മറ്റൊരു നിർദേശം. സമൂഹ മാധ്യമങ്ങളിൽ സജീവമായുള്ളവർ പാർട്ടിക്കെന്ത് ഗുണം ചെയ്യുന്നു എന്നു കൂടി ചിന്തിക്കണം. സംസ്ഥാന സമിതിയിലെ യുവനിര കൂടുതൽ സജീവമാകണമെന്നും റിപ്പോർട്ട് പറയുന്നു.
Home News Breaking News സ്വരാജും ഐസക്കും ഒന്നുകൂടി ശ്രദ്ധിക്കണം,സജി ചെറിയാന്‍ പാര്‍ട്ടിയെ മറക്കുന്നു നേതാക്കളെ വിലയിരുത്തി സിപിഎം