തിരുവനന്തപുരം. വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിൽ പ്രതി അഫാനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.രാവിലെ തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് തീരുമാനിച്ചതെങ്കിലും അഫാന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നു ഉച്ചയ്ക്ക് ശേഷം മാറ്റുകയായിരുന്നു. പിതൃമാതാവ് സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട്
പോലീസിന്റെ കസ്റ്റഡിയിലാണ് നിലവിൽ അഫാനുള്ളത്.
സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.
മാലയ്ക്ക് വേണ്ടി നടത്തിയ കൊലപാതകം എന്നാണ് അഫാൻ പോലീസിനോട് കുറ്റം സമ്മതിച്ചത്.ഇന്ന് രാവിലെ താഴേ ചൊവ്വയിലെ
സൽമ ബീവിയെ കൊലപ്പെടുത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് നീക്കം.
എന്നാൽ രാവിലെ ഏഴു മണിയോടെ അഫാൻ സ്റ്റേഷനിൽ വെച്ചു ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി.തുടർന്ന് കല്ലറ താലൂക് ആശുപത്രിയിൽ എത്തിച്ചു.വൈദ്യ പരിശോധനയിൽ രക്തസമ്മർദ്ദം ഉയർന്നതാണെന്നു കണ്ടെത്തിയതോടെ
സ്റ്റേഷനിൽ തന്നെ വിശ്രമം നിർദ്ദേശിച്ചു.
താഴെ ചൊവ്വയിൽ അഫാനെ എത്തിക്കുമ്പോൾ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വൈകുന്നേരത്തേക്ക് തെളിവെടുപ്പ് മാറ്റിയത്.പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചാൽ വെഞ്ഞാറമ്മൂട് പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
നാല് പേരെ കൊലപ്പെടുത്തിയ രണ്ടു പ്രധാന കേസുകൾ വെഞ്ഞാറമ്മൂട് സ്റ്റേഷൻ പരിധിയിലാണ്.അതേ സമയം അഫാന്റെ
സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്.