വാട്ടർ മെട്രോ ആലപ്പുഴ കൊല്ലം ജില്ലകളിലും ആരംഭിക്കാൻ ആലോചന

Advertisement

കൊച്ചി.വാട്ടർ മെട്രോ ആലപ്പുഴ കൊല്ലം ജില്ലകളിലും ആരംഭിക്കാൻ ആലോചന. സാധ്യത പഠനം ഉടൻ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി ലോകനാഥ്‌ ബെഹ്‌റ പറഞ്ഞു. രണ്ട് വർഷത്തോടെ കൊച്ചി വാട്ടർ മെട്രോ പൂർണതോതിലാവുമെന്നാണ് കെഎംആര്‍എല്‍ വിലയിരുത്തൽ.

കൊച്ചിക്ക് പുറമെ വാട്ടർ മെട്രോ കൊല്ലം ആലപ്പുഴ ജില്ലകളിലും പരീക്ഷിക്കാനാണ് നീക്കം.
ആലപ്പുഴയിൽ ഇതിനോടകം പ്രാഥമിക പഠനം പൂർത്തിയാക്കിയതായി കെഎംആര്‍എല്‍ എംഡി
ലോകനാഥ്‌ ബെഹ്‌റ പറഞ്ഞു. മലബാറിൽ കോഴിക്കോടും പരിഗണന പട്ടികയിലുണ്ട്.

കൊച്ചി വാട്ടർ മെട്രോയും അടുത്തഘട്ടത്തിലേക്ക് കുതിക്കുകയാണ്. മട്ടാഞ്ചേരി ടെർമിനൽ ഉടൻ തുറന്ന് നൽകും. രണ്ട് വർഷത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് കൊച്ചി വാട്ടർ മെട്രോ സി. ഒ. ഒ സാജൻ പി ജോൺ പറഞ്ഞു.

രണ്ട് വർഷത്തിനിടെ 30 ലക്ഷത്തോളം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ കയറിയത്. രാജ്യത്ത് 17 നഗരങ്ങളിലാണ് കെഎംആര്‍എല്‍ വാട്ടർ മെട്രോയുടെ സാധ്യത പഠനം നടത്തുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here