തിരുവനന്തപുരം: ലഹരിമുക്ത സമൂഹത്തിനായി ലോക പ്രാർത്ഥനാദിനത്തിൽ പ്രതിഞ്ജയെടുത്ത് കേരള കൗൺസിൽ ഓഫ് ചർച്ചസ്.
വട്ടിയൂർകാവ് അസംബ്ലിയുടെ നേതൃത്വത്തിൽ നടത്തിയ സന്ധ്യാപ്രാർത്ഥന കെ സി സി സംസ്ഥാന എകസിക്യൂട്ടീവ് അംഗം ലെഫ്.കേണൽ സജുഡാനിയേൽ ഉദ്ഘാടനം ചെയ്തു.
അസംബ്ലി സെക്രട്ടറി
അശ്വിൻ ഇ.ഹാംലറ്റ് അധ്യക്ഷനായി. കെ സി സി കറണ്ട് അഫേഴ്സ് കമ്മീഷൻ ജില്ലാ ചെയർമാൻ മേജർ റ്റി.ഇ.സ്റ്റീഫൻസൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഇവാ.ജോൺ ക്ലീറ്റസ്,
അസംബ്ലി ട്രഷറർ റ്റി.ജെ മാത്യൂ മാരാമൺ,
മേജർ റോയി സാമുവൽ
ആർ സെലീന,
മേജർ എസ്.യേശുദാൻ
ജെ.വർഗ്ഗീസ്,
എന്നിവർ പ്രസംഗിച്ചു.