ഓട്ടോ ഡ്രൈവർ അബ്ദുൾ ലത്തീഫ് മർദ്ദനമേറ്റ് കുഴഞ്ഞുവീണ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Advertisement

മലപ്പുറം. കോഡൂരിൽ ഓട്ടോ ഡ്രൈവർ അബ്ദുൾ ലത്തീഫ് മർദ്ദനമേറ്റ് കുഴഞ്ഞുവീണ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദ്ദനത്തെ തുടർന്ന് ടെൻഷൻ കൂടിയത് ഹൃദയാഘാതത്തിന് കാരണമായെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കുമേൽ നരഹത്യ വകുപ്പ് കൂടി പോലീസ് ചേർക്കും . ഇന്ന് രാവിലെയാണ് ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവർ ലത്തീഫിനെ ക്രൂരമായി മർദ്ദിച്ചത്.

ഓട്ടോ ഡ്രൈവർ അബ്ദുൾ ലത്തീഫിന് ക്രൂരമായി മർദ്ദനമേറ്റു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആണിത്. ശേഷം വാഹനം ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയ ലത്തീഫ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം മരണകാരണം ഹൃദയാഘാതമാണ്. ഹൃദയാഘാതത്തിലേക്ക് നയിച്ചത് ഈ മർദ്ദനത്തെ തുടർന്നുള്ള ടെൻഷനും രക്തസമ്മർദ്ദം കൂടിയതുമാണ്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന പി ടി ബി ബസ്സിലെ ജീവനക്കാരായ മൂന്നു പേർ മലപ്പുറം പോലീസിന്റെ കസ്റ്റഡിയിലാണ്. നരഹത്യാ വകുപ്പ് കൂടി ചേർത്ത് ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അബ്ദുൾ ലത്തീഫിന്റെ മരണത്തെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളികളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഒതുക്കുങ്ങലിൽ സ്വകാര്യ ബസ്സുകൾ തടഞ്ഞത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു

സ്വകാര്യ ബസ്സിൽ കയറേണ്ട യാത്രക്കാരെ ഓട്ടോറിക്ഷയിൽ കയറ്റി എന്ന് ആരോപിച്ചാണ് വടക്കേമണ്ണയിൽ വച്ച് ഓട്ടോറിക്ഷ തടഞ്ഞ് ബസ്സിലെ കണ്ടക്ടറും ക്ലീനറും ഉൾപ്പെടെ ലത്തീഫിനെ മർദ്ദിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ലത്തീഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here