ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം ഇന്ന് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും

Advertisement

തിരുവനന്തപുരം.സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം ഇന്ന് വനിതാ കൂട്ടായ്മ സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഇരുപത്തിയേഴാം ദിവസമായ ഇന്ന് അന്തർദേശീയ വനിതാദിനം വിപുലമായി ആഘോഷിക്കുകയാണ് ആശാവർക്കേഴ്സ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള സ്ത്രീകൾ ഇന്ന് സമരത്തിൻ്റെ ഭാഗമാകും.

സിനിമാതാരം രഞ്ജിനി ഉൾപ്പെടെയുള്ളവർ സമരപ്പന്തലിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ത്രീ നേതാക്കളും വിവിധ മേഖലകളിലെ സ്ത്രീകളും വിദ്യാർത്ഥിനികളും സംഗമത്തിൽ അണിചേരും എന്നാണ് സമര സംഘടനയുടെ അവകാശവാദം. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ്, സിനിമാതാരങ്ങളായ കനികുസൃതി, റിമ കല്ലിങ്കൽ , ദിവ്യ പ്രഭ തുടങ്ങി വിവിധ സ്ത്രീകൾ വനിതാ സംഗമത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കാൻ ഇടപെടണമെന്നാണ് സമരക്കാരുടെ ആവശ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here