വയനാട്. കൽപ്പറ്റയിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന മൂന്നു പേരെ എക്സൈസ് സംഘം പിടികൂടി
കൽപ്പറ്റ സ്വദേശി സോബിൻ കുര്യാക്കോസ് (25), മുട്ടിൽ സ്വദേശി മുഹമ്മദ് അസനുൽ ഷാദുലി (23) കണിയാമ്പറ്റ സ്വദേശി അബ്ദുൽ മുഹമ്മദ് ആഷിക് (24) എന്നിവരാണ് പിടിയിലായത്.കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് അടുത്തുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.6.25 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്