‘വുമണ്‍സ് ഡേ പോസ്റ്റ് ചെയ്‌തെങ്കില്‍ ഞങ്ങള്‍ മെന്‍സ് ഡേ പോസ്റ്റും ഒഴിവാക്കില്ല’… വനിതാ ദിനത്തിന് ആശംസ നേര്‍ന്നുള്ള മില്‍മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച

Advertisement

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നുള്ള മില്‍മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റില്‍ മില്‍മ പറയുന്നത്. വുമണ്‍സ് ഡേ പോസ്റ്റ് ചെയ്‌തെങ്കില്‍ ഞങ്ങള്‍ മെന്‍സ് ഡേ പോസ്റ്റും ഒഴിവാക്കില്ല.
കാരണം സ്ത്രീകള്‍ക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണമെന്നും മില്‍മയുടെ പോസ്റ്റില്‍ പറയുന്നു. വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പോസ്റ്റിന് താഴെ കമന്റുകളില്‍ നിറയുന്നത്. വുമണ്‍സ് ഡേയുടെ ചരിത്രം എന്താണെന്ന് വിശദീകരിക്കുന്ന കമന്റുകളുമുണ്ട്.
അതേസമയം വിവാദം ഉണ്ടാക്കി ശ്രദ്ധ നേടാനാണ് മില്‍മ ശ്രമിക്കുന്നത് എന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു. ‘അയ്യേ…’ എന്നാണ് മിക്കവരും പോസ്റ്റിന് കീഴില്‍ നല്‍കിയിരിക്കുന്ന കമന്റ്. വനിതാ ദിനത്തിന്റെ സന്ദേശം പോലും മനസിലാക്കാതെയാണ് മില്‍മയില്‍ നിന്നും ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നും പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പുരുഷന്‍മാരെ കുടി പരിഗണിക്കുന്നതാണ് മില്‍മയുടെ സന്ദേശം എന്ന നിലയില്‍ അനുകൂല പ്രതികരണങ്ങളും കമന്റ് ബോക്സില്‍ ഇടം പിടിച്ചിട്ടുണ്ട്. പോസ്റ്ററിനെതിരെ വിമര്‍ശനം കടുത്തതിന് പിന്നാലെ ‘ആശംസ’ സോഷ്യല്‍മീഡിയ പേജുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement