പന്ത്രണ്ടു വയസുകാരനായ മകന്റെ ദേഹത്ത് ലഹരിപ്പൊതിയൊട്ടിച്ച് വില്‍പ്പന; യുവാവ് പിടിയില്‍…

Advertisement

പന്ത്രണ്ടുവയസുകാരന്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവാവ് പിടിയില്‍. തിരുവല്ല ചുമത്ര സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്. മകന്റെ ശരീരത്തില്‍ ലഹരിപ്പൊതികള്‍ ഒട്ടിച്ചുവച്ചാണ് ഷമീര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമടക്കം ഷമീര്‍ ഇത്തരത്തില്‍ ലഹരി എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മകനെ പൊലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണ് ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവന മാര്‍ഗം ലഹരി വില്‍പ്പനയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here