ലോഡ്ജില്‍ മുറിയെടുത്ത് ലഹരി വില്‍പ്പന നടത്തിയ യുവാവും യുവതിയും പിടിയില്‍.
കണ്ണൂര്‍ താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശേരി സ്വദേശി അനാമിക എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.
സ്ഥിരമായി കഞ്ചാവ്, മയക്കുമരുന്ന് വില്‍പന നടത്തുന്നവരാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനും അനാമികയ്ക്കെതിരെ നേരത്തെയും കേസെടുത്തിരുന്നു. മൂന്ന് കേസുകളാണ് അനാമികയ്ക്കെതിരെ നിലവിലുള്ളത്. നിഹാദിനെതിരെയും നേരത്തെ എക്‌സൈസ് കേസെടുത്തിട്ടുള്ളതാണ്.