തിരുവനന്തപുരം: പൗരോഹിത്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാരമ്പര്യ സഭകൾക്ക് സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ഡോ.മാത്യൂസ് മാർ സിൽവാനിയോസ് .കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) തിരുവനന്തപുരം ജില്ലാ പ്രവർത്തക സമ്മേളനവും അന്താരാഷ്ട്ര വനിതാ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ പിന്നാക്കം നില്ക്കുന്നവരോടും തുല്യതയ്ക്ക് വേണ്ടി പോരാടുന്നവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സഭാ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ നടന്ന യോഗത്തിൽ കെ സി സി വനിതാ കമ്മീഷൻ സംസ്ഥാന ചെയർപേഴ്സൺ ധന്യാ ജോസ് അധ്യക്ഷയായി.
സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം
പൊളിമെറ്റ്ല,
ഇ സി ഐ ബിഷപ്പ് സുന്ദർ സിംഗ്, സോൾ വിന്നിംഗ് ബിഷപ്പ് ഓസ്റ്റിൻ എം എ പോൾ, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, കെ സി സി വനിതാ കമ്മീഷൻ ട്രഷറർ ദീദി ഷാജി, ഡോ.കവിതാ ശ്രീനിവാസൻ, കെ സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ, സെക്രട്ടറി റവ.ഡോ.എൽ റ്റി.പവിത്ര സിങ്ങ്, കമ്മീഷണർ പ്രേമാവിൽഫ്രഡ്, വനിതാ കമ്മീഷൻ ജില്ലാ ചെയർമാൻ വിനീതാ ജോർജ്
സന്ധ്യ ജെയ്സൺ, പുഷ്പലത ലെഫ്.കേണൽ സ്നേഹദീപം സജു, റെയ്സ്റ്റൺ പ്രകാശ്, എന്നിവർ പ്രസംഗിച്ചു.വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല് വനിതകളെ ആദരിച്ചു. മേജർ വി എസ് മോൻസി പ്രാർത്ഥിച്ച് കവടിയാറിൽ നിന്ന് ആരംഭിച്ച റാലിയിൽ നിരവധി വനിതകൾ പങ്കെടുത്തു. വിവിധ പ്രോഗ്രാമുകളും അവതരിപ്പിച്ചു.