തിരുവനന്തപുരം: സംസ്ഥാനത്തെ സാൽവേഷൻ ആർമി സ്ക്കൂളുകളിലെ അധ്യാപകരുടെ സംഗമം കവടിയാറിൽ സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം
പൊളിമെറ്റ്ല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ .ഡി. ജോഷ്വാ അധ്യക്ഷനായി.പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ സജുഡാനിയേൽ, എസ് എസ് സ്ക്കൂൾസ് കറസ്പോൺണ്ടൻ്റ്
ടി പി സാംങ്കൂട്ടി ,സ്ക്കൂൾ പ്രിൻസിപ്പൽ മീര, അധ്യാപകരായ ബി പുഷ്പിത, ഷെറിൻ പീറ്റർ, ജാൻസി ജോൺ, ആൻസി ജോൺ, രാധിക ബി, ജെസ്ലിൻ കെ.ജോസ്, സുശീലാകുമാരി കെ, ജെസീമ എം, സോണിയ റ്റി.ഡാനിയേൽ, പി.ജയകുമാരി, വർഗ്ഗീസ് സി.ഡി എന്നിവർ പ്രസംഗിച്ചു.