കൊച്ചി.ലോക വനിതാ ദിനത്തിൽ എറണാകുളം റൂറൽ പോലീസ് സംഘടിപ്പിച്ച ചടങ്ങിൽ പുരുഷ പോലീസുദ്യോഗസ്ഥർക്കായി വേറിട്ട പ്രതിജ്ഞ.
ഇന്നു മുതൽ ഞാൻ വീട്ടിലെ അടുക്കള ജോലികളിൽ അമ്മയെയും ഭാര്യയെയും സഹായിക്കുമെന്ന് കൈകൾ ഉയർത്തിപ്പിടിച്ച് ചടങ്ങിൽ പങ്കെടുത്ത പുരുഷ പോലീസുദ്യോഗസ്ഥർ സത്യപ്രതിജ്ഞ ചെയ്തു.
റൂറൽ എസ്.പി വൈഭവ് സക്സേനയുടെയും വനിതാ പോലീസുദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രതിജ്ഞ.
സംസ്ഥാനത്തെ ഏക വനിതാ സ്ക്വാഡംഗമായ അജിത തിലകനെ ചടങ്ങിൽ ആദരിച്ചു.
അങ്കമാലി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറായ അജിത 150 ഓളം കേസുകളിൽ പ്രത്യേക സ്ക്വാഡിൽ അംഗമായിരുന്നു.
കുടുംബ ജോലികൾ തീർത്ത ശേഷം ഔദ്യോഗിക ജോലികൾക്കെത്തുന്ന വനിത eപാലീസുദ്യേഗസ്ഥർ കൂടുതൽ ആദരവർഹിക്കുന്നുണ്ടെന്ന് റൂറൽ എസ്.പി പറഞ്ഞു