എംഡി എം എ ഡീലറെ ബാംഗ്ലൂരിൽ പോയി പൊക്കി കേരളാ പോലീസ്

Advertisement

പാലക്കാട്. എംഡി എം എ ഡീലറെ ബാംഗ്ലൂരിൽ പോയി പൊക്കി കേരളാ പോലീസ് -ആലപ്പുഴ ചാരുംമൂട് സ്വദേശി സഞ്ജു ആർ പിള്ളയാണ് അറസ്റ്റിലായത് .പാലക്കാട് നോർത്ത് പോലീസാണ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും പ്രതിയെ പിടികൂടിയത്

കഴിഞ്ഞവർഷം പാലക്കാട് നിന്നും 31 ഗ്രാം എംഡി എം എ യുമായി പിടികൂടിയ യുവാവിൻ്റെ അക്കൗണ്ട് മാർഗ്ഗമുള്ള പണം ഇടപാടുകളാണ് പ്രതിയെ കുടുക്കിയത്
ബാംഗ്ലൂരിലും, കൊല്ലത്തും ലഹരി കടത്തിന് സഞ്ചു ആർ പിള്ളക്കെതിരെ കേസ് ഉണ്ടെന്നും പോലീസ് കണ്ടെത്തി.യുവാക്കളെ ലഹരിയിലേക്ക് ആകർഷിച്ച് പിന്നീട് എംഡി എം എ കടത്തുക എന്ന രീതിയാണ് സഞ്ജു സ്വീകരിച്ചിരിക്കുന്നത് എന്നാണ് പോലീസിന് വിവരം ലഭിച്ചത്.ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് പോലീസ് അന്വേഷണം പരിസമാപ്തിയിലെത്തിയത്.ഇയാൾ നിന്ന് ലഹരി ഒന്നും കണ്ടെത്താൻ നിലവിൽ പോലീസ് ആയിട്ടില്ല.പക്ഷേ ഇയാളുടെ അക്കൗണ്ട് വിവരങ്ങളിൽ കൂടുതൽ എംഡി എം എ ഡീലേഴ്സ് ഉണ്ട് എന്ന് തന്നെയാണ് പോലീസ് പറയുന്നത്.സഞ്ജുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here