കൊച്ചി. ആദ്യം നൽകിയ പരാതിയിലെ ഗൂഡാലോചന വ്യക്തമായിക്കൊണ്ടിരിക്കുകയാണ് എന്ന്അഡ്വക്കേറ്റ് പ്രവീൺ ബാബു. തന്റെ പരാതിക്ക് ബലം നൽകുന്നതാണ് ലാന്റ് റവന്യു ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോർട്ട്. പി പി ദിവ്യയുടെ ആസൂത്രണം പൂർണ്ണമായി തെളിഞ്ഞു. സി പി എം പ്രതിരോധം പൊളിഞ്ഞുവെന്ന് വ്യക്തമായി
എന്തിനായിരുന്നു പി പി ദിവ്യ ഇത്തരം ഒരു നാടകം നടത്തിയതെന്നും പ്രസംഗമെന്നും അറിയില്ല. കുടുബത്തിന്റെ വാദഗതിക്ക് കരുത്തു പകരുന്ന റിപ്പോർട്ടാണ് പുറത്തു വന്നത്. സുപ്രീം കോടതിയിൽ റിപ്പോർട്ട് മുൻ നിർത്തി നിയമ പോരാട്ടം നടത്തും. നവീൻ ബാബുവിനെതിരായ ആരോപണങ്ങൾക്ക് തിരിച്ചടിയാണ് ഈ റിപ്പോർട്ട്
സത്യസന്ധമായി റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത് നവീൻ ബാബുവിന്റെ സുഹൃത്ത് അഡ്വക്കേറ്റ് അനിൽ പി നായർ പറഞ്ഞു.സത്യം പുറത്തു വന്നതിൽ സന്തോഷം. കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണ്. നേരത്തെ കൈക്കൂലി ആരോപണം ഉന്നയിച്ചാണ് സിവിൽ ഡെത്ത് എന്ന ഭീഷണി നടത്തിയത്.. എല്ലാം നടന്നത് നേരത്തെ ചിന്തിച്ച് ഉറപ്പിച്ചാണ്.ഗൂഢാലോചന നടന്നിട്ടുണ്ട്.
അതുകൊണ്ടാണ് നിശ്ചിത വളയത്തിൽ അന്വേഷണം നിർത്താൻ തൽപരകക്ഷികൾ ശ്രമിക്കുന്നത്..കണ്ണൂര്‍ കളക്ടർ തുടക്കം മുതൽ സ്വീകരിച്ചത് ഇരട്ട നിലപാട്.റിപ്പോർട്ട് കോടതികളിൽ ഹാജരാക്കാൻ സാധിക്കും കുടുംബത്തിന് പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്നും അനില്‍ പി നായര്‍ പറഞ്ഞു.