കൊല്ലം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ നവകേരള രേഖയിന്മേൽ നടന്ന പൊതു ചർച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മറുപടി പറയും. ഇന്നത്തെ സമ്മേളന നടപടികളിൽ ആദ്യ അജണ്ടയാണിത്. സെസ് പിരിവും സേവനങ്ങൾക്ക് ഫീസ് ഈടാക്കലും പാർട്ടി നയമാണോ എന്ന് ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു. ഇതിൽ എല്ലാം മുഖ്യമന്ത്രി മറുപടി നൽകും. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലും ചർച്ചയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ നയം മാറ്റം പ്രകടമാകുന്നതായിട്ടും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയോട് പൊതുവിൽ യോജിക്കുകയാണ് ഉണ്ടായത്.