മലപ്പുറം. താനൂരിലെ പെൺകുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി.മലപ്പുറം സ്നേഹിതയിലേക്ക് ആണ് മാറ്റിയത്. കൂടുതൽ കൗൺസിലിംഗ് നൽകിയതിനു ശേഷമെ ബന്ധുക്കൾക്കൊപ്പം വിടൂ. പൊലിസും CWC യും കുട്ടികളുടെ മൊഴിയെടുത്തു. മജിസ്ട്രേറ്റിനു രഹസ്യ മൊഴി നൽകുന്നത് രണ്ടു ദിവസത്തിനു ശേഷം